panchayat
കാഞ്ഞൂരിൽ നവീകരിച്ച കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ നിർവഹിക്കുന്നു

കാലടി: കാഞ്ഞൂർ പഞ്ചായത്ത് പതിനൊന്നാം വാർഡിലെ തിരുനാരായണപുരം കോളനിയിലെ നവീകരിച്ച കമ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ നിർവഹിച്ചു. മെമ്പർ പി.അശോകൻ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.ലോനപ്പൻ, പഞ്ചായത്ത് അംഗം അനീഷ് രാജൻ എന്നിവർ സംസാരിച്ചു.