bjp-n-paravur-
ബി.ജെ.പി ചിറ്റാറ്റുകരയിൽ സംഘടിപ്പിച്ച സമരശൃംഖല നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ടി.എ. ദിലീപ് ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: സ്വർണ കള്ളക്കടത്ത് മാഫിയയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി മൂത്തകുന്നം മുതൽ വരാപ്പുഴ വരെ സമരശൃംഖല സംഘടിപ്പിച്ചു. ചിറ്റാറ്റുകരയിൽ നടന്ന സമരം പറവൂർ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ടി.എ. ദിലീപ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.ജി. സലുമോൻ അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം സെക്രട്ടറി ശ്യാം ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജീവ് പുഴക്കരേടത്ത്, യുവമോർച്ച പഞ്ചായത്ത് പ്രസിഡന്റ് അരുൺകുമാർ ജാറപ്പടി തുടങ്ങിയവർ സംസാരിച്ചു.