പള്ളുരുത്തി: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് കൊച്ചി യൂണിയൻ കമ്മറ്റി മുന്നോക്ക സാമ്പത്തിക സംവരണ ബില്ലിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു. ഷൈൻ കൂട്ടുങ്കൽ ഉദ്ഘാടനം ചെയ്തു. ശ്യാം പ്രസാദ്, അർജുൻ അരമുറിയിൽ, സി.എസ്.ശ്രീമോൻ, ഗൗതമൻ റോഷൻ, അഖിൽ തുടങ്ങിയവർ സംബന്ധിച്ചു.