പറവൂർ: സപ്ലൈകോ നേരിട്ട് റേഷൻകട നടത്താനുള്ള തീരുമാനത്തിനെതിരെ കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ ഇന്ന് കടയയടച്ചിട്ട് സമരം നടത്തും. രാവിലെ ഒമ്പതുമുതൽ രാത്രി ഏഴുവരെ സമ്പൂർണ കടയടപ്പ് സമരമാണ് നടത്തുന്നത്. റേഷൻകടകൾ സപ്ലൈകോ ഏറ്റെടുക്കാനുള്ള തീരുമാനം പിൻവലിക്കുക. കേരളത്തിലെ മുഴുവൻ റേഷൻകടകളും ഏറ്റെടുത്ത് റേഷൻ മേഖലയിൽ തൊഴിലെടുക്കുന്നവരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക. റേഷൻ വാതിൽപ്പടി വിതരണത്തിൽ സിവിൽ സപ്ലൈസ്, സപ്ലൈകോ ഉദ്യോഗസ്ഥരുടെ മെല്ലേപ്പോക്കിനും നിരന്തര വീഴ്ചകൾക്കുമെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുന്നതെന്ന് കെ.ആർ.ഇ.എഫ് നേതാക്കളായ കെ.പി. വിശ്വനാഥൻ, എ.കെ. സുരേഷ്, ടി.ജി. ഉണ്ണിക്കൃഷ്ണൻ എന്നിവർ പറഞ്ഞു.