വൈപ്പിൻ : മത്സ്യലേല വിപണന ഗുണനിലവാര പരിപാലന ഓർഡിനൻസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ജില്ലാബോട്ട് ഓണേഴ്‌സ് അസോസിയേഷൻ ധർണ നടത്തി. വൈപ്പിൻ ഫിഷറീസ് എ.ഡി ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.കെ. പുഷ്‌കരൻ, സെക്രട്ടറി ജോസഫ് സേവ്യർ കളപ്പുരക്കൽ, സി.എസ്. ശൂലപാണി, പി.ആർ. വിൻസി, കെ.ബി. കാസിം, സുധാസ് തായ്യാട്ട്, കെ.കെ. വേലായുധൻ, കെ.ബി. രാജീവ്, കെ.കെ. മോഹൻലാൽ എന്നിവർ പ്രസംഗിച്ചു.