p
മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡൽ നേടിയ സബ്ഇൻസ്പെക്ടർ പ്രസാദ് പി.സിയെ കുന്നത്തുനാട് യൂണിയൻ ഭാരവാഹികൾ നേരിട്ട് വീട്ടിലെത്തി ആദരിക്കുന്നു

കുറുപ്പംപടി: മുഖ്യമന്തിയുടെ വീശിഷ്ഠ സേവാ മെഡൽ നേടിയ സബ് ഇൻസ്‌പെക്ടർ പ്രസാദ് പി.സിയെ യൂണിയൻ ചെയർമാൻ കെ.കെ കർണ്ണൻ കൺവീനർ സജിത്ത് നാരായണൻ എന്നിവർ ചേർന്ന് ആദരിച്ചു. യൂത്ത് മൂവ്മെന്റ് ചെയർമാൻ സജാത് രാജനും കൺവീനർ അഭിജിത്ത് ഉണ്ണികൃഷ്ണനും ചേർന്ന് ഉപഹാരം നൽകി. ശാഖ സെക്രട്ടറി സുബ്രഹ്മണ്യൻ, യൂണിയൻ ഏകോപന സമിതി അംഗം ദിലീപ്, മുൻ യൂത്ത് മൂവ്മെന്റ് കമ്മിറ്റി അംഗം രഞ്ജിത്, കുടുംബയൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.