കോതമംഗലം: പിണ്ടിമന ഗ്രാമ പഞ്ചായത്ത് അംഗം സീതി മുഹമ്മദ് മെമ്പർ സ്ഥാനത്തുനിന്നും രാജിവച്ചു. സി.പി.ഐ നേതാവ് സീതി മുഹമ്മദ് ഉൾപ്പടെ നിരവധി നേതാക്കളും പ്രവർത്തകരും ഏതാനും നാളുകൾക്കുമുമ്പ് പാർട്ടിയിൽ നിന്ന് രാജിവച്ചിരുന്നു. രാജിവെച്ച നേതാക്കളിൽ കുറച്ച് പേർ സി പി എമ്മിൽ ചേർന്നിരുന്നു. സീതി മറ്റു പാർട്ടികളിൽ ഒന്നിലും ചേരാതെ നിലകൊണ്ടു. കോൺഗ്രസുമായി ചർച്ച നടന്നുവരുന്നതായാണ് സൂചന. സി.പി.ഐ പിണ്ടിമന ലോക്കൽ കമ്മിറ്റി സെക്രട്ടറി, താലൂക്ക് അസി സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.