പറവൂർ: ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് തെക്കുംപുറത്തെ തീരദേശ റോഡിന്റെ ഉദ്ഘാടനവും വളവന്തറ, പള്ളിക്കാവ് റോഡുകളുടെ നിർമ്മാണ ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ് നിർവഹിച്ചു. വാർഡ് മെമ്പർമാരായ രശ്മി അജിത്ത്, റിനു ഗിലീഷ്, വാർഡ് വികസന സമിതിയംഗം എ.ഇ. ദാസൻ, സി.ഡി.എസ് മെമ്പർ ഷീബ പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് ഫണ്ടിൽ നിന്നും ഏഴ് ലക്ഷം രൂപ ചെലവഴിച്ചാണ് തെക്കുംപുറം തീരദേശ റോഡ് പൂർത്തീകരിച്ചത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വിഹിതവും ഗ്രാമപഞ്ചായത്ത് വിഹിതവും ഉപയോഗിച്ചാണ് പള്ളിക്കാവ്, വളവന്തറ റോഡുകളുടെ നിർമ്മാണം ആരംഭിച്ചത്.