vayanasala-
മാഞ്ഞാലി തെക്കേത്താഴം ഗ്രാമശബ്ദം ലൈബ്രറിയുടെ ഉദ്ഘാടനം സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ നിർവഹിക്കുന്നു.

കരുമാല്ലൂർ: മാഞ്ഞാലി തെക്കേത്താഴത്ത് ആരംഭിച്ച ഗ്രാമശബ്ദം ലൈബ്രറിയുടെ ഉദ്ഘാടനം സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് ടി.എസ്. സാദിഖ് അധ്യക്ഷ വഹിച്ചു. പഞ്ചായത്തംഗംങ്ങളായ എ.എം. അലി, ഷാജിത നിസാർ, ലൈബ്രറി സെക്രട്ടറി ബിജേഷ് എന്നിവർ സംസാരിച്ചു. എഴുത്തുകാരായ കെ. സച്ചിദാനന്ദൻ, സുഭാഷ് ചന്ദ്രൻ, ഖദീജ മുംതാസ്, സിതാര കൃഷ്ണകുമാർ, റഫീഖ് അഹമ്മദ്, ജോയ് മാത്യു എന്നിവർ ഓൺലൈനിലൂടെ ലൈബ്രറിക്ക് ആശംസകളറിയിച്ചു.