കൊച്ചി: ഭിന്നശേഷി മേഖലയോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനീതിയിലും അവഗണനയിലും പ്രതിഷേധിച്ച് ചെറുപുഷ്പ മിഷൻലീഗ് ഇടപ്പള്ളിയിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. ഇടപ്പള്ളി പള്ളിക്ക് മുമ്പിൽ നടത്തിയ പ്രതിഷേധ സമരപരിപാടി ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്തു. കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് പാലയ്ക്കപള്ളി മുഖ്യപ്രഭാഷണം നടത്തി. കെ.എം. ജോർജ്, ജോസ് പള്ളിപ്പാടൻ, ജോർജ് കാട്ടിത്തറ, ട്രസ്റ്റി ജോയ്പള്ളിപ്പാടൻ, ഫാ. സാൻജോ കണ്ണമ്പള്ളി, ജോബി പരവര തുടങ്ങിയവർ സംസാരിച്ചു.