വൈപ്പിൻ : കേരള കോൺഗ്രസ് എം വൈപ്പിൻ നിയോജകമണ്ഡലം സമ്മേളനം ജില്ലാ പ്രസിഡന്റ് ബാബു ജോസഫ് ഉത്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് എം ജില്ലാ പ്രസിഡന്റ് ജോസി പി തോമസ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ഫ്രണ്ട് എം ഭാരവാഹികളായി ഗോഡ്‌സൺ ഫിഗരദോ ( പ്രസിഡന്റ് ) , ജോസ്‌മോൻ വലിയപറമ്പിൽ ( വൈസ് പ്രസിഡന്റ് ) , വിപിൻ ലൂയിസ് ( ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു.