വൈപ്പിൻ : പള്ളിപ്പുറം കയർ സഹകരണസംഘത്തിന്റെ ചെറായി ഏഴാം വാർഡിലെ കയർ ഫാക്ടറിയിൽ പുതിയതായി സ്ഥാപിച്ച 10 ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീനുകൾ ധന മന്ത്രി ഡോ. ടി എം തോമസ് ഐസക്ക് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. കയർ വ്യവസായം പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി 100 സ്പിന്നിംഗ് മെഷീനുകളാണ് വിവിധ സംഘങ്ങൾക്ക് സർക്കാർ സൗജന്യമായി നല്കുന്നത്.
എസ് ശർമ്മ എം എൽ എ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ.കെ ജോഷി ,പഞ്ചായത്ത് പ്രസിഡന്റ് പി.കെ രാധാകൃഷ്ണൻ,
വൈസ് പ്രസിഡന്റ് രമണി അജയൻ , കയർ വികസന വകുപ്പ് സെക്രട്ടറി പദ്മ കുമാർ, എ.ബി.സി അംഗം ടി.ആർ ബോസ്, കയർഫെഡ് ചെയർമാൻ എൻ.സായികുമാർ, കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ ഗണേശൻ, പി.ബി സജീവൻ, കെ.എസ് പ്രദീപ്കുമാർ, എസ്.എസ് ശ്രീകുമാർ, സംഘം പ്രസിഡന്റ് കെ.കെ പുഷ്‌കരൻ, സെക്രട്ടറി കെ.പി സിന്ധു, വാസന്തി സലീവൻ തുടങ്ങിയവർ പ്രസംഗിച്ചു.