പള്ളുരുത്തി: വ്യാപാരികൾക്ക് നഷ്ടപരിഹാരവും പുനരധിവാസവും നൽകുക, ലൈസൻസ് ഫീ ഒഴിവാക്കുക, കറണ്ട് ചാർജ് ഏകീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാര ബന്ദും ധർണയും നടത്തുന്നു.ഇന്ന് രാവിലെ 10 മുതൽ 12 വരെ കടകൾ തുറന്നു വച്ച് വ്യാപാരം ബഹിഷ്ക്കരിച്ചാണ് സമരം നടത്തുന്നത്.സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരമാണ് ജില്ലയിലെ മുഴുവൻ യൂണിറ്റിലും സമരം നടത്തുന്നതെന്ന് ഭാരവാഹികളായ ഡിലൈറ്റ് പോൾ, എ.എസ്. യേശുദാസ്, എം.ബി.അലി എന്നിവർ അറിയിച്ചു.വനിതാ വിംഗും യൂത്ത് വിംഗും സമരത്തിൽ പങ്കാളികളാകും.