sndp
എസ്.എൻ.ഡി.പി യോഗം കടാതി ശാഖയുടെ നേതൃത്വത്തിൽ നടന്ന സംവരണ സംരക്ഷണ പ്രതിജ്ഞയെടുക്കൽ ചടങ്ങിൽ ശാഖ സെക്രട്ടറി എം.എസ്.ഷാജി പ്രതിജ്ഞാ ചൊല്ലികൊടുക്കുന്നു.

മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം കടാതി ശാഖയുടെ നേതൃത്വത്തിൽ സംവരണ സംരക്ഷണ പ്രതിജ്ഞയെടുത്തു. ശാഖ സെക്രട്ടറി എം.എസ്.ഷാജി പ്രതിജ്ഞാ ചൊല്ലികൊടുത്തു. യോഗം യൂണിയൻ പ‌ഞ്ചായത്ത് കമ്മറ്റി അംഗം എം.എസ്. വിൽസൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ.എസ്.ഷാജി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ദിലീപ് എസ്.കല്ലാർ, ഗ്രാമ പഞ്ചായത്ത് മെമ്പർ സീമ അശോകൻ, ശാഖ കമ്മറ്റി അംഗങ്ങളായ എം.ആർ. വിജയൻ, സമജ്, ബാവു എം.കെ, മനോജ് എന്നിവർ സംസാരിച്ചു.