sndp
പുത്തൻകുരിശ് എസ്.എൻ.ഡി.പി ശാഖ യൂത്ത് മൂവ്‌മെന്റ് സംഘടിപ്പിച്ച പ്രതിഷേധ യോഗം

പുത്തൻകുരിശ്: സാമുദായിക സംവരണം അട്ടിമറിക്കുന്നതിനെതിരെയും സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതിനെതിരെയും പുത്തൻകുരിശ് എസ്.എൻ.ഡി.പി ശാഖ യൂത്ത് മൂവ്‌മെന്റ് പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ശാഖാ സെക്രട്ടറി മോഹനൻ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സുധീഷ് സുധാകരൻ, വൈസ് പ്രസിഡന്റ് പി.ആർ മജേഷ്, ജോയിന്റ് സെക്രട്ടറി സി.വിവേക്, യൂണിയൻ കമ്മി​റ്റി അംഗം സജീഷ്, സെക്രട്ടറി അമൃത മുരളി, പ്രവിത ജയപ്രകാശ്, അഞ്ജന രാജു, അശ്വിൻ റെജി, ഷിബു കെ എസ് ,ഉഷ വിജയൻ എന്നിവർ നേതൃത്വം നൽകി.