marampilly
മാറംപള്ളി സര്‍വീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ്ഡാഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം മുന്‍മന്ത്രി ടി.എച്ച്. മുസ്തഫ നിര്‍വഹിക്കുന്നു.

പെരുമ്പാവൂർ: മാറംപള്ളി സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ്ഡാഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം മുൻമന്ത്രി ടി.എച്ച്. മുസ്തഫ നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.എം. അബ്ദുൽഅസീസ് അധ്യക്ഷത വഹിച്ചു. ഹാൾ ഉദ്ഘാടനം ബെന്നി ബെഹനാൻ എം.പി. യും, സേഫ് ഡെപ്പോസിറ്റ് ലോക്കർ ഉദ്ഘാടനം വി.പി. സജീന്ദ്രൻ എം.എൽ.എ.യും, ലിഫ്റ്റ് ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ.യും നിർവഹിച്ചു. ജനസേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ. അബ്ദുൽ മുത്തലിബ, ലോഗോ പ്രകാശനം വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൂർജഹാൻ സക്കീർ, ഉപഹാര സമർപ്പണം വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെറീന ബഷീർ എന്നിവർ നിർവഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് പി.എ. ജലാൽ, ഡയറക്ടർ മുജീബ് വടക്കൻ, സെക്രട്ടറി ടി.സി. രമണി, ടി.എം. സക്കീർഹുസൈൻ, ആർ.എം. രാമചന്ദ്രൻ, റെനീഷ അജാസ്, ടി.എച്ച്. അബ്ദുൽജബ്ബാർ, ഷെമീർ തുകലിൽ, എം.എ. മുഹമ്മദ്, കെ.കെ. ഷാജഹാൻ, എൻ.ബി. രാമചന്ദ്രൻ, എം. അഹമ്മദുണ്ണി എന്നിവർ പ്രസംഗിച്ചു.