sakeer
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വെങ്ങോല മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധം കെ.പി.സി.സി. ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വെങ്ങോല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. കെ.പി.സി.സി. ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. കെ.ഇ. നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. അബ്ദുൽ ഖാദർ, ഇ.പി. ഷമീർ, എം.എസ്. ഷാജഹാൻ, സി.വി. മുഹമ്മദലി, വി.എച്ച്. മുഹമ്മദ് സുധീർ, സി.ഇ. താജുദീൻ എന്നിവർ പങ്കെടുത്തു.