ഫോർട്ടുകൊച്ചി: കൊവിഡ് രോഗികൾക്കായി തുറന്ന ഫോർട്ടുകൊച്ചി ഗവ.ആശുപത്രി മന്ത്രി വി.എസ് സുനിൽകുമാർ സന്ദർശിച്ചു. കാറ്റഗറി ബി, ബി പ്ളസ് രോഗികൾക്കായി 70 കിടക്കകൾ, 5 ഐ.സി.യു കിടക്കകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ജില്ലാ കൺട്രോളർ റൂം നിർദേശം അനുസരിച്ച് മറ്റു രോഗമുള്ള കൊവിഡ് മാരകമാകാൻ സാദ്ധ്യതയുള്ള രോഗികളെയാണ് ഇവിടെ ചികിത്സിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഓക്സിജൻ ഡെലിവറി യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു.റെഡ്, ഗ്രീൻ എന്നിങ്ങനെ രണ്ട് മേഖലയാക്കി ഫെൻസിംംഗ് ഉപയോഗിച്ച് തിരിക്കും. മറ്റു അറ്റകുറ്റപണികൾ അവസാന ഘട്ടത്തിലാണ്. ആറ് ഷിഫ്റ്റിലായി ഏഴ് ഡോക്ടർമാരും നഴ്സുമാരും ഉൾപ്പടെ 10 ജീവനക്കാരുടെ സേവനം ആദ്യഘട്ടത്തിൽ ലഭ്യമാകും. രോഗികളുടെ എണ്ണം വർദ്ധിക്കുന്നതനുസരിച്ച് ആരോഗ്യ പ്രവർത്തകരുടെ എണ്ണം വർദ്ധിപ്പിക്കും. ലാബ്, ഫാർമസി മുഴുവൻ സമയവും പ്രവർത്തിക്കും.മന്ത്രിക്കൊപ്പം കെ.ജെ. മാക്സി എം.എൽ. എ, മേയർ സൗമിനിജെയിൻ, ഷൈനി മാത്യു, ഷീബാലാൽ, ഡി.എം.ഒ.ഡോ. കുട്ടപ്പൻ, ഡോ.പി.രാജേഷ്, ഡോ. ദീപ തുടങ്ങിയവർ ഉണ്ടായിരുന്നു.