sndp
സാമുദായിക സംവരണ അട്ടിമറിക്കെതിരെയും സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതിനെതിരെയും 857 ാം നമ്പർ പെരുമ്പാവൂർ എസ്.എൻ.ഡി.പി. ശാഖ ജനസംഖ്യ അനുപാതിക പ്രാതിനിധ്യ അവകാശദിനമായി ആചരിക്കുന്നു

പെരുമ്പാവൂർ: സാമുദായിക സംവരണ അട്ടിമറിക്കെതിരെയും സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതിനെതിരെയും 857 ാം നമ്പർ പെരുമ്പാവൂർ എസ്.എൻ.ഡി.പി. ശാഖ ജനസംഖ്യ അനുപാതിക പ്രാതിനിധ്യ അവകാശദിനമായി ഡോ. പല്പുവിന്റെ ജന്മദിനമായ നവംബർ രണ്ടിന് ആചരിച്ച് സംവരണ സംരക്ഷണ പ്രതിജ്ഞ എടുത്തു. വൈസ് പ്രസിഡന്റ് സി. തമ്പാൻ അധ്യക്ഷത വഹിച്ചു. സി.കെ. സുരേഷ് ബാബു, ഷാഹി തൈവളപ്പിൽ, കെ.എസ്. പ്രകാശൻ, എൻ.ആർ. ബിനോയി, ടി.കെ. സുരേഷ് എന്നിവർ സംസാരിച്ചു.