chandrabos

തൃപ്പൂണിത്തറ: ക്ഷേമനിധി പ്രവർത്തനം ശക്തിപ്പെടുത്തുക, മുഴുവൻ കർഷകർക്കും അധിവർഷ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകത്തൊഴിലാളി ഫെഡറേഷൻ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണകുന്നം വില്ലേജ് ഓഫീസിനു മുന്നിൽ ധർണ നടത്തി. സി.പി.ഐ മണ്ഡലം സെക്രട്ടറി പി.വി ചന്ദ്രബോസ് ധർണ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് എൻ.എൻ സോമരാജൻ അദ്ധ്യക്ഷനായിരുന്നു.എസ്.എ ഗോപി, കെ.എസ് പവിത്രൻ, ജോർഡി അഗസ്റ്റിൻ, വി.സി മണി, ടി.എൻ പങ്കജാക്ഷൻ, എന്നിവർ സംസാരിച്ചു.