ആലുവ: സാമുദായിക സംവരണ അട്ടിമറിക്കെതിരെയും സാമ്പത്തിക സംവരണം നടപ്പാക്കുന്നതിനെതിരെയും ഡോ. പല്പുവിന്റെ ജന്മദിനത്തിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ ജനസംഖ്യ ആനുപാതിക പ്രാതിനിദ്ധ്യ അവകാശദിനമായി ആചരിച്ചു. പട്ടേരിപ്പുറം ശാഖയിൽ നടന്ന പരിപാടി യൂണിയൻ വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ അഡ്മിനിസ്‌ട്രേറ്റർ കെ.സി. സ്മിജൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്തംഗം സതി ഗോപി, കുടുംബയൂണിറ്റ് കൺവീനർമാരായ ലളിത ഗോപി, ഓമന സനിലൻ, ബിനു സുധീഷ്, മരണാനന്തരസംഘം സെക്രട്ടറി പി.എൻ. ഗോപി, രാധാകൃഷ്ണൻ, സുധീഷ് പട്ടേരിപ്പുറം എന്നിവർ സംസാരിച്ചു.