മൂവാറ്റുപുഴ: കാർ പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു. യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു.
കൂത്താട്ടുകുളം മൂവാറ്റുപുഴ എം.സി റോഡിൽ ഉന്നക്കുപ്പവളവിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.
ചാലക്കുടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ കാറാണ് അപകടത്തിൽ പെട്ടത്. യാത്രക്കാർക്ക് പരിക്കില്ല.
ഇന്നലെ ഉച്ചയ്ക്ക് തന്നെ വാഴപ്പിള്ളിയിലും ടെമ്പോയും, കാറും കൂട്ടിയിടിച്ച് അപകടമുണ്ടായി. യാത്രക്കാർക്ക് പരിക്കില്ല.