കൊച്ചി: ഡോ. പല്‌പുവിന്റെ 157 ാം ജന്മദിനം ശ്രീനാരായണ സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ സാമൂഹ്യനീതി സംരക്ഷണ ദിനമായി ആചരിച്ചു. സർക്കാർ നിയമനങ്ങളിലും വിദ്യാലയ പ്രവേശനത്തിലും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം നടപ്പാക്കണമെന്നാവശ്യപ്പെട്ട് 60 കേന്ദ്രങ്ങളിൽ കൂട്ടായ്മകൾ സംഘടിപ്പിച്ചു.

സംഘം പ്രസിഡന്റ് അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. സംഘം സെക്രട്ടറി പി.പി. രാജൻ അദ്ധ്യക്ഷത വഹിച്ചു. ഡയറക്‌ടർ ബോർഡംഗം അഡ്വ. പി.എം. മധു, യുവജനസംഘം സെക്രട്ടറി സി.ടി.രാജേഷ് എന്നിവർ പ്രസംഗിച്ചു.