court

കൊച്ചി : പോക്സോ കേസുകൾ പരിഗണിക്കാൻ അഞ്ച് അതിവേഗ കോടതികൾ കൂടി തുടങ്ങി. നെയ്യാറ്റിൻകര, മഞ്ചേരി, ആലുവ, ഹോസ്ദുർഗ്, തിരൂർ എന്നിവിടങ്ങളിലാണ് ഇവ. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഒാൺലൈനായി നിർവഹിച്ചു. ഹൈക്കോടതി ജഡ്ജി എ.എം. ഷെഫീഖ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രിമാരായ എ.കെ. ബാലൻ, കെ.കെ. ഷൈലജ, ജസ്റ്റിസ് എ.എം. ബാദർ, ജസ്റ്റിസ് അമിത് റാവൽ എന്നിവർ പ്രസംഗിച്ചു.

ഇവയോടൊപ്പം കാസർകോട്ട് മോട്ടോർ ആക്സിഡന്റ് ക്ളെയിം ട്രിബ്യൂണലിന്റെ പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്. സുപ്രീം കോടതിയുടെ നിർദ്ദേശമനുസരിച്ച് പോക്സോ കേസുകളിൽ വേഗം തീർപ്പുണ്ടാക്കാൻ 28 അതിവേഗ കോടതികൾ തുടങ്ങാനാണ് സർക്കാർ തീരുമാനിച്ചിട്ടുള്ളത്. ഇതിൽ 17 കോടതികളുടെ പ്രവർത്തനം തുടങ്ങിയിരുന്നു.