കൊച്ചി: ജില്ലയിലെ സർക്കാർ ഹോമിയോ സ്ഥാപനങ്ങളിൽ നാഷണൽ ആയുഷ് മിഷൻ മുഖേന താഴെപ്പറയുന്ന തസ്തികകളിൽ ദിവസ, വേതന നിരക്കിൽ താത്കാലിക നിയമനത്തിന് യോഗ്യരായ ഉദ്യോഗാർത്ഥികളെ കൂടിക്കാഴ്‌ചയ്ക്ക് ക്ഷണിച്ചു.

മൾട്ടി പർപ്പസ് വർക്കർ,( ഒരു ഒഴിവ്, എസ്.എസ്.എൽ.സി പാസായിരിക്കണം. പി.എസ്.സി അംഗീകരിച്ച വേഡ് പ്രൊസസിംഗ് മലയാളം ലോവർ,ഇംഗ്ളീഷ് ലോവർ സർട്ടിഫിക്കറ്റ്, 40 വയസ് കവിയരുത്, ശമ്പളം 10000 രൂപ ), നഴ്സിംഗ് അസിസ്റ്റൻഡ്, അറ്റൻഡർ,( രണ്ട് ഒഴിവ് , എസ്.എസ്.എൽ.സി പാസായിരിക്കണം. അംഗീകൃത സ്ഥാപനത്തിലെ രജിസ്റ്റർ ചെയ്ത ഹോമിയോ മെഡിക്കൽ ഓഫീസറുടെ കീഴിൽ മൂന്നുവർഷം ഹോമിയോമരുന്ന് കൈകാര്യംചെയ്ത പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, 40 വയസ് കവിയരുത്, ശമ്പളം11000 ).

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ 10,12 തീയതികളിൽ അസൽ രേഖകൾ സഹിതം കാക്കനാട് ഐ.എം.ജി ജംഗ്ഷന് സമീപമുള്ള ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു