sajeev

തൃപ്പൂണിത്തുറ: എസ്.എൻ.ഡി.പി യോഗം തെക്കൻ പറവൂർ ശാഖയുടെ കീഴിലുള്ള ഡോ. പല്പു സ്മാരക കുടുംബ യൂണിറ്റ് ഇരുപത്തിയഞ്ചാം വാർഷികവും ഡോ: പല്പുവിന്റെ ജന്മദിനാഘോഷവും നടന്നു. താമരത്തുവെളി സജീവന്റെ വസതിയിൽ നടന്ന ആഘോഷ പരിപാടികൾ ശാഖാ പ്രസിഡന്റ് പി.വി സജീവ് ഉത്ഘാടനം ചെയ്തു. ശേഷാദ്രിനാഥൻ അദ്ധ്യക്ഷനായിരുന്നു. രക്ഷാധികാരി പി.ആർ ബാബു സംസാരിച്ചു.