കൊച്ചി: ഈഴവ മെമ്മോറിയൽ വിളംബരവും പുരസ്കാര സമർപ്പണവും കലൂർ ഗുരുദേവ ക്ഷേത്ര സന്നിധിയിൽ വച്ച് പവൻ മോട്ടോഴ്സ് ചെയർമാൻ വി.എസ് ശശിധരൻ പി.വി. പവനന് നൽകി നിർവഹിച്ചു. എസ്.എൻ.ഡി.പി യോഗം കലൂർ ശാഖ പ്രസിഡന്റ് പി.ഐ. തമ്പി അദ്ധ്യക്ഷത വഹിച്ചു. ചതയോപഹാരം ട്രസ്റ്റ് കൺവീനർ കെ.കെ പീതാംബരൻ, കണയന്നൂർ എസ്. എൻ.ഡി.പി.യോഗം അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയംഗം എൽ. സന്തോഷ്, ഐ.എം.എ പ്രസിഡന്റ് ഡോ.ടി.വി.രവി , ഫാ.സെബാസ്റ്റിൻ കറുകപ്പിള്ളി, ശ്യാമള രാജൻ പി.എം. മനീഷ്, എസ്. എൻ.ഡി.പി യോഗം കലൂർ ശാഖ വൈസ് പ്രസിഡന്റ് മോഹനൻ തുടങ്ങിയവർ സംസാരിച്ചു. ഐ.എം.എ. പ്രസിഡന്റായി ചുമതലയേറ്റ ഡോ.ടി.വി.രവിയെ ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചു.