sa
സമഗ്ര മാറ്റത്തിന്റെ 25 യോഗ വർഷങ്ങൾ എന്ന പ്രോഗ്രാമിന്റെ ലോഗോ കുന്നത്തുനാട് യൂണിയൻ ചെയർമാൻ കെ കെ കർണ്ണൻ കൺവീനർ സജിത് നാരായണനു നൽകി പ്രകാശനം ചെയ്യുന്നു

കുറുപ്പംപടി: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് കുന്നത്തുനാട് യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശന്റെ 25-ാം ഭരണവാർഷികാഘോഷങ്ങളുടെ ഔദ്യോഗിക ലോഗോ പ്രകാശനം യൂണിയൻ ചെയർമാൻ കെ.കെ കർണ്ണൻ നിർവഹിച്ചു

യൂണിയൻ കൺവീനർ സജിത് നാരായണൻ, യൂത്ത് മൂവ്മെന്റ് ചെയർമാൻ സജാത് രാജൻ, കൺവീനർ അഭിജിത്ത് ഉണ്ണികൃഷ്ണൻ, വനിതാ സംഘം യൂണിയൻ സെക്രട്ടറി ഇന്ദിര ശശി, ശ്യാംജിത് ശിവൻ എന്നിവർ സംസാരിച്ചു.