klm
നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളേജിന് ലഭിച്ച അംഗീകാരപത്രം ആന്റണി ജോൺ എം.എൽ.എ നൽകുന്നു

കോതമംഗലം: ആയുർവേദ വിദ്യഭ്യാസ ,ചികിത്സാരംഗത്ത് രണ്ട് പതിറ്റാണ്ടായി കോതമംഗലത്ത് പ്രവർത്തിച്ചു വരുന്ന നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്റെ മികച്ച സേവനങ്ങൾ കണക്കിലെടുത്ത് എൻ.എ.ബി.എച്ചിന്റെ അംഗീകാരം ലഭിച്ചു.ദേശീയ നിലവാരത്തിലുള്ള ചികിത്സ, രോഗ പരിചരണം, സുരക്ഷ മാനദണ്ഡങ്ങൾ എന്നിവക്ക് കേന്ദ്ര സർക്കാാർ നിഷ്‌കർഷിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന ആശുപത്രികൾക്ക് നൽകുന്ന രാജ്യത്തെ സമുന്നതമായ ദേശീയ അംഗീകാരമാണ്. രോഗികൾക്ക് ഗുണനിലവാരമുള്ള സേവനങ്ങൾ, സുരക്ഷിതത്വം, പരിചരണം എന്നിവ ഇതിലൂടെ ഉറപ്പ് വരുത്തുന്നു.വിവിധ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലായി 25 ഓളം വിദഗ്ദ്ധ ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്.മെഡിക്കൽ കോളേജ് ഹാളിൽ നടന്ന ചടങ്ങിൽ ഹോസ്പിറ്റൽ എംഡി ഡോ: വിജയൻ നങ്ങേലി അദ്ധ്യക്ഷത വഹിച്ചു.ആന്റണി ജോൺ എം.എൽ.എ അംഗീകാരപത്രം നൽകി ഉദ്ഘാനം ചെയ്തു.ആശുപത്രി സുപ്രണ്ട് ഡോ: ഷിബു വർഗീസ്, ഡോ: എ.ജി.പ്രസന്നകുമാരി, സുകുമാരൻ പി.വി, എം.കെ.സുരേഷ്, ഡോ: ബിനോയി ഭാസ്‌കരൻ ,ഡോ :സുനിൽ പി.വി, സി.സി.വാസു, ഡോ: അഞ്ജയ് കണ്ണൻ തുടങ്ങിയവർ സംസാരിച്ചു.