കളമശേരി: സി.ഐ.ടി.യു. യൂണിയനിൽ പ്രവർത്തിച്ചിരുന്ന 34 പേർ രാജിവച്ച് ബി.എം.എസ്. യൂണിയനിൽ ചേർന്നു. കഴിഞ്ഞ 35 വർഷക്കാലമായി ഏലൂർ ഉദ്യോഗ മണ്ഡൽഫാക്ട് നോർത്ത് ഗേറ്റിൽ പെയിന്റിംഗ് തൊഴിലാളികളായി ജോലി ചെയ്യുന്നവരാണ്. 50ൽ പരം തൊഴിലാളികൾ ജോലി ചെയ്യുന്ന ഇവിടെ ഒരു യൂണിയൻ മാത്രമാണ് ഉണ്ടായിരുന്നത്. ഇവരുടെ രാജിയോടെ ബി.എം.എസ്.യൂണിയനും നിലവിൽ വന്നു. തെറ്റായ തൊഴിൽ നയങ്ങളിൽ പ്രതിഷേധിച്ചും തൊഴിലാളി സംഘടന സ്വാതന്ത്ര്യം നിഷേധിക്കുന്നതിരെയും പ്രതിഷേധിച്ച് രാജി വയ്ക്കുന്നതായാണ് രാജിനോട്ടീസിൽ പറഞ്ഞിട്ടുള്ളത്.

ടി. ഡി.സാജു, ഇ.ജെ.ആഞ്ചലോസ്, കെ.ഏ.ബഷീർ, പി.എൻ.അനുമോൻ, ആർ.രാജൻ, കെ.എം.ഷമീർ, കെ.ജി.സെബാസ്റ്റ്യൻ, തോമസ് ഫെബിൻ, കെ.എം.പ്രമോദ്, ജിബീഷ്, ജിജോ കുര്യാക്കോസ്, വി.എ.ജഗദീഷ്, എം.കെ.മുഹമ്മദ് അഷറഫ്, ടി.എൻ.ഓമനക്കുട്ടൻ, സി.ജി.ജയിംസ്, എം.ജെ.ഡി റ്റൻ , ടി.ജി റാഫേൽ ,ഇ.ആർ.അജേഷ്, പി.ആർ.വിജയൻ, പി.ജെ. സാംസൺ, പി.എസ്.സുധൻ, വി.എൽ ലൈജു ,ബി.ബി.ബിജു, ഷെയിൻ.കെ.ബേബി, കെ.ജെ.സിജു, വി.സി.ങ്ക്ളിൻ, വി.വി.സുധീഷ്, കെ.സി.ജോർജ്, ടി.എ.വർഗീസ്, ഒ.ഇ. വിജയൻ , നിതിൻ സി ബോസ് , പി.ഏ.ജേക്കബ് ,ജിബിൻ ജോർജ്, എ.ബി.ഉമേഷ് ബാബു. എന്നിവരാണ് രാജിവച്ചവർ.