കോലഞ്ചേരി: പൂതൃക്ക പഞ്ചായത്ത് കറുകപ്പിള്ളി വാർഡിൽ പുതുതായി നിർമ്മിക്കുന്ന അങ്കണവാടിക്ക് പ്രസിഡന്റ് ഷിജി അജയൻ തറക്കല്ലിട്ടു. സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർപേഴ്‌സൺ സാലി ബേബി അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് വിജു നത്തുംമോളത്ത്, സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ പോൾ വെട്ടിക്കാടൻ, നീമ ജിജോ, എ.സുഭാഷ്, ഗീത ശശി, ജോണി മണിച്ചേരി, ഷൈബി ബെന്നി എന്നവർ സംസാരിച്ചു. ഹഡ്‌കോയുടെ 10 ലക്ഷം രൂപ മുടക്കിയാണ് കെട്ടിടം നിർമിക്കുന്നത്. നിർമാണത്തിന് മൂന്ന് സെന്റ് സ്ഥലം സമീപവാസിയായ ബിജു സൗജന്യമായി നൽകിയതാണ്.