കൊച്ചി : എഴുത്തുകാരനും ഇലസ്ട്രേറ്ററുമായ ബോണി തോമസ് എഴുതിയ കൊച്ചിക്കാർ പുസ്തകത്തിന്റെ മൂന്നാം പതിപ്പിന്റെ പ്രകാശനം ഹൈബി ഈഡൻ എം.പി. നിർവഹിച്ചു. കൊച്ചിയിലെ യഹൂദ സമുദായംഗം ഏലിയാസ് ജോസഫാൻ പുസ്തകം ഏറ്റുവാങ്ങി. ജോൺ ഫെർണാണ്ടസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഷാജി ജോർജ് പ്രസംഗിച്ചു. പ്രണത ബുക്‌സാണ് പ്രസാധകർ.