കിഴക്കമ്പലം: മോറയ്ക്കാല സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ശതാബ്ദി സ്മാരക മന്ദിരം തുറന്നു. മന്ദിര കൂദാശയും ഉദ്ഘാടനവും ഡോ. അബ്രഹാം മാർ സേവേറിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. ചടങ്ങിൽ കത്തീഡ്രൽ വികാരി തോമസ് എം. പോൾ, സ്‌കൂൾ മാനേജർ കെ. ജോർജ് എബ്രഹാം, ട്രസ്​റ്റിമാരായ പി.കെ ജോൺ, പി.വി ഏലിയാസ്, സ്‌കൂൾ പ്രിൻസിപ്പൽ പി.വി ജേക്കബ്, ഹെഡ്മാസ്​റ്റർ ജോസ് മാത്യു, പി.ടി.എ വൈസ് പ്രസിഡന്റ് ഹൈറുന്നീസ ഷെമീർ തുടങ്ങിയവർ സംസാരിച്ചു.