കൊച്ചി : കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് സന്നദ്ധ സംഘടനയായ വി. ഫോർ കൊച്ചി ആറു സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 74 ഡിവിഷനുകളിലും സ്ഥാനാർത്ഥികളെ നിറുത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

സ്ഥാനാർത്ഥികൾ

ഡിവിഷൻ 3, ഈരവേലി - ജലാൽ

മട്ടാഞ്ചേരിയിലെ സാമൂഹിക പ്രവർത്തകൻ. മട്ടാഞ്ചേരിയുടെ പ്രശ്നങ്ങളിൽ മുൻനിര പ്രവർത്തകൻ.

ഡിവിഷൻ 7 ചെറളായി - സനാതന പൈ

റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥൻ, റെസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹി, രാമേശ്വരം - കൽവത്തി കനാൽ ശുചീകരണത്തിന് വേണ്ടിയും അഴിമതിക്കെതിരെയും പോരാട്ടം നയിക്കുന്നു.

ഡിവിഷൻ 24 മൂലങ്കുഴി - മേരി ഐബി വിൽഫ്രഡ്

അദ്ധ്യാപിക. കുട്ടികളുടെ വളർച്ചയുമായി ബന്ധപ്പെട്ട തലങ്ങളിൽ സാമൂഹിക ഇടപെടലുകൾ നടത്തി വരുന്നു. പ്രളയകാലത്ത് രക്ഷാപ്രവർത്തനങ്ങളിൽ സജീവ പങ്കെടുത്തു.

ഡിവിഷൻ 68 അയ്യപ്പൻകാവ്

ആഷ്‌ലി റോസ് എൽ.ആർ. യുവജന സംഘടനാ പ്രവർത്തനങ്ങളിൽ സജീവം. എം.ബി.എ. ബിരുദധാരി. ഐ.ടി. കമ്പനിയിൽ പ്രവർത്തന പരിചയം.

ഡിവിഷൻ 73 പച്ചാളം - ബിന്ദു പി.പി.

റെസിഡന്റ്‌സ് അസോസിയേഷൻ അംഗം. പച്ചാളം പാലം നിർമ്മാണ ആവശ്യം, പേരണ്ടൂർ കനാൽ സംരക്ഷണം, പി.ജെ. ആന്റണി ഗ്രൗണ്ട് സംരക്ഷണം എന്നീ വിഷയങ്ങളിൽ ഇടപെട്ടു.

ഡിവിഷൻ 74 തട്ടാഴം - ശിവദാസ് എം. പി.

മാരത്തൺ റണ്ണർ, സൈക്ലിസ്റ്റ്, ഗായകൻ, യോഗ പരിശീലകൻ. റിട്ടയേർഡ് സീനിയർ ബാങ്ക് മാനേജർ.

വി. 4 കൊച്ചി മുന്നോട്ട് വയ്ക്കുന്ന നവരാഷ്‌ട്രീയ ആശയങ്ങളോട് ഐക്യപ്പെടുന്ന സ്ഥാനാർത്ഥികളെയാണ് ഡിവിഷൻ തലത്തിൽ യോഗ്യതാ പരിശോധനയിലൂടെ പ്രഖ്യാപിച്ചത്. അഴിമതിയുടെ കറ പുരളാത്ത, സമർത്ഥരായ, രാഷ്ട്രീയേതര ക്രിമിനൽ കുറ്റങ്ങൾ, സാമ്പത്തിക ക്രമക്കേടുകൾ എന്നിവയിൽ ഉൾപ്പെടാത്ത സേവന തല്പരരായ വ്യക്തികളെയാണ് സ്ഥാനാർഥികളായി തിരഞ്ഞെടുത്തതെന്ന് ഭാരവാഹികൾ അറിയിച്ചു.