കാലടി: മലയാറ്റൂർ - നീലീശ്വരം ഗ്രന്ഥശാല നേതൃസമിതി യോഗം ചേർന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.ഷാജി ഉദ്ഘാടനം ചെയ്തു. കൺവീനർ വി.കെ.ഗോപി അദ്ധ്യക്ഷനായി. സമിതി ചെയർമാനായി വി.കെ. ഗോപി ,കൺവീനർ എൻ.ഡി. ചന്ദ്രബോസ്, വൈസ് - ചെയർമാൻ വി.ജി.ഉദയഭാനു, ജോ -കൺവീനർ പി.ബെന്നി എന്നിവരെ തിരഞ്ഞെടുത്തു. സി.കെ.പ്രഭാകരൻ, സി.കെ.സുകുമാരൻ, റിജോ റോക്കി എന്നിവർ സംസാരിച്ചു.