കൊച്ചി: മുന്നാക്ക സംവരണം നടപ്പിലാക്കിയതിലെ അശാസ്ത്രീയത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ.എൽ.സി.എയുടെ നേതൃത്വത്തിൽ താലൂക്ക് കേന്ദ്രങ്ങളിൽ നിൽപുസമരം നാളെ നടക്കും. രാവിലെ 11 നാണ് സമരം. കേരളത്തിലെ വിവിധ ലത്തീൻ രൂപതകളിലെ കെ.എൽ.സി.എ നേതാക്കൾ സമരത്തിൽ പങ്കെടുക്കും. മാർക്ക് കൂടുതലുള്ളതും പാവപ്പെട്ടവരുമായ സംവരണ വിദ്യാർത്ഥികളെ മറികടന്ന് മാർക്ക് കുറഞ്ഞതും ധനികരുമായ മുന്നാക്കക്കാർക്ക് പ്രവേശനവും നിയമനവും നൽകുന്നതിലെ നീതികേടിന് മറുപടി പറയുക, ലത്തീൻ കത്തോലിക്കാ, ആംഗ്ലോഇന്ത്യൻ, ദളിത് െ്രെകസ്തവ വിഭാഗങ്ങൾ വർഷങ്ങളായി ഉന്നയിക്കുന്ന വിദ്യാഭ്യാസ സംവരണക്കുറവ് പരിഹരിക്കുക മുതലായ വിഷയങ്ങളാണ് ഉന്നയിക്കുന്നത്. കേരള ജനസംഖ്യയുടെ രണ്ടര ശതമാനത്തിൽ താഴെ മാത്രം വരുന്ന വിഭാഗത്തിന് 10 ശതമാനം സംവരണം കൊടുത്തത് അശാസ്ത്രീയമാണ്. മുന്നാക്ക സംവരണ നടത്തിപ്പിലെ അശാസ്ത്രീയത തിരിച്ചറിഞ്ഞ് തിരുത്തൽ നടപടികൾ വരുത്തണമെന്നുമാണ് ആവശ്യമെന്ന് ജററൽ സെക്രട്ടറി ഷെറി ജെ. തോമസ് പറഞ്ഞു.