കൊച്ചി: മുസ്ലിം സമുദായത്തിന്റെ പൊതു പ്രശ്‌നങ്ങളിൽ സജീവമായി ഇടപെടുകയും പിന്നാക്ക സമുദായ സംവരണ അട്ടിമറിക്കെതിരെയുള്ള നിയമപോരാട്ടത്തിന് നേതൃത്വം വഹിക്കുകയും ചെയ്ത പൂക്കുഞ്ഞ് ധീരനായ നേതാവായിരുന്നുവെന്ന് ജസ്റ്റിസ് പി.കെ.ഷംസുദ്ദീൻ പറഞ്ഞു. കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അഡ്വ. പൂക്കുഞ്ഞ് അനുസ്മരണം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്നാക്ക വിഭാഗങ്ങൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സാമ്പത്തിക സംവരണം റദ്ദാക്കണമെന്ന് അനുസ്മരണ സമ്മേളനം ആവശ്യപ്പെട്ടു. വി.എച്ച്.അലിയാർ മൗലവി, അബ്ദുൽസലാം മൗലവി ഓണംമ്പിള്ളി, മാവുടി മുഹമ്മദ് ഹാജി, ടി.എ.മുജീബ് റഹ്മാൻ, ജമാൽ കുഞ്ഞുണ്ണിക്കര, അബ്ദുൽ കബീർ, വി.എം. ഫൈസൽ, അഡ്വ.എം.എം. അലിക്കുഞ്ഞ്, എ. ജമാൽ മുഹമ്മദ്, അജ്മൽ കെ. മുജീബ് തുടങ്ങിയവർ പ്രസംഗിച്ചു.