കൊച്ചി: സർക്കാർ ഹോമിയോ സ്ഥാപനങ്ങളിൽ നാഷണൽ ആയുഷ് മിഷന് കീഴിൽ മൾട്ടി പർപ്പസ് വർക്കർ, നഴ്‌സിംഗ് അസിസ്റ്റന്റ് എന്നീ തസ്തികകളിൽ നിയമനം നടത്തുന്നു. മൾട്ടി പർപ്പസ് വർക്കർ തസ്തികയിൽ 10ന് രാവിലെ 11 മണിക്കും നഴ്‌സിംഗ് അസിസ്റ്റന്റ് ഒഴിവിലേക്ക് 12 ന് രാവിലെ 11നും കൂടികാഴ്ച്ച നടക്കും. ഉദ്യോഗാർത്ഥികൾ അസൽ രേഖകളുടെ പകർപ്പുകൾ സഹിതം കാക്കനാട് ഐ.എം.ജി. ജംഗ്ഷന് സമീപത്തുള്ള ഹോമിയോപ്പതി ജില്ലാ മെഡിക്കൽ ഓഫീസിൽ നേരിട്ട് ഹാജരാവണം.