കൊച്ചി: സർക്കാറിന്റെ വ്യാപാരി ദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ കലൂർ വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിനു മുമ്പിൽ പ്രതിഷേധ സമരം നടത്തി. യൂണിറ്റ് ജനറൽ സെക്രട്ടറി ടി.കെ. മൂസ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ റഹിം കൈപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. യൂത്ത്‌വിംഗ് പ്രസിഡന്റ് എ.കെ. തൻസിർ, ജില്ലാ കമ്മിറ്റി അംഗം ലിജു മഠത്തിപറമ്പിൽ , യൂത്ത്‌വിംഗ് ജനറൽ സക്രട്ടറി എസ്.എസ്. സനോജ്, മേഖലാ കമ്മിറ്റി അംഗം ഒ.എ. അബ്ദുൾ കാദർ, യൂത്ത്‌വിംഗ് ട്രഷറർ ഒ.എ. സത്താർ, വൈസ് പ്രസിഡന്റ് ടി.ആർ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.