കള്ളമശേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമതി ഏലൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാര ബന്തും പ്രതിഷേധവും നടത്തി. സമരം യൂണിറ്റ് പ്രസിഡന്റ് ഏലൂർ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. വഴിവാണിഭം നിരോധിക്കുക, ജില്ലയിൽ കട തുറക്കാനും അടക്കാനുo ഏകീകൃത സമയം നിശ്ചയിക്കുക, പ്രളയദുരിതാശ്വാസ വാഗ്ദാനം സർക്കാർ പാലിക്കുക, അനാവശ്യ നിബന്ധനകൾ അടിച്ചേൽപ്പിക്കുന്ന മജിസ്ട്രേറ്റുമാരെ നിയന്ത്രിക്കുക തുടങ്ങിയ അവശ്യങ്ങൾ ഉന്നയിച്ചായിരുന്നു വ്യാപാര ബന്ദ് . ജനറൽ സെക്രട്ടറി എസ്. രംഗൻ, ട്രെഷറർ ടി.പി.നന്ദകുമാർ, സെക്രട്ടറി എം .എക്സ്.സിസോ. വൈസ് പ്രസിഡന്റ് കെ.ബി.സക്കീർ എന്നിവർ പങ്കെടുത്തു.