kgou

കൊച്ചി: സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനെതിരെ കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റി എറണാകുളം കളക്ടറേറ്റിൽ നടത്തിയ പ്രതിഷേധ ധർണ വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് സി.വി. ബെന്നി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപകുമാർ, ജില്ലാ സെക്രട്ടറി കെ.എൻ. മനോജ്, വനിതാ ഫോറം കൺവീനർ ഉഷ ബിന്ദുമോൾ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ബിനു അബ്രഹാം, കണ്ണൻ കെ.വി,​ എം.എൻ. ജയരാജ്, ബിനിൽ കേശവൻ, ബി.എൽ. ഷാജഹാൻ, കോശി ജോൺ, ആർ. രമ, ജില്ലാ നേതാക്കളായ ഷിജു പുരുഷോത്തമൻ, പി.ആർ. സരേഷ്, അൻസൽ മുല്ലശേരി, ഗ്രേസ് ജോസഫ്, അഷ്‌റഫ് തുടങ്ങിയവർ സംസാരിച്ചു.