corra
കോറയുടെ മെഡിസിൻ ബാങ്ക് പദ്ധതിയുടെ ഭാഗമായ 48 -ാമത്തെ മരുന്ന് പെട്ടി അർജുന ആരോമാറ്റിക് മാനേജിംഗ് ഡയറക്ടർ പി.ജെ.കുഞ്ഞച്ചൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കോറയുടെ മെഡിസിൻ ബാങ്ക് പദ്ധതിയുടെ നാലാം വാർഷികവും 48 -ാമത്തെ മരുന്ന് പെട്ടിയുടെ ഉദ്ഘടനവും അർജുന ആരോമാറ്റിക് മാനേജിംഗ് ഡയറക്ടർ പി.ജെ. കുഞ്ഞച്ചൻ നിർവഹിച്ചു. കെ.ജി.വി. പതി സംഭാവന നൽകിയ മരുന്നുകൾ പെട്ടിയിൽ നിക്ഷേപിച്ചായിരുന്നു ഉദ്ഘാടനം. കോറ പ്രസിഡന്റ് പി.എ. ഹംസക്കോയ, വി.എം. ഷംസു, ഡോ.കെ.കെ.റഷീദ്, സാം ഇമ്മാനുവൽ എന്നിവർ സംസാരിച്ചു. തോട്ടക്കാട്ടുകാര പനാമ സ്റ്റോർ പരിസരത്താണ് മരുന്നുപെട്ടി സ്ഥാപിച്ചത്.