കൊച്ചി : ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 ഇയുടെ നേതൃത്വത്തിൽ സർവശിക്ഷ സമഗ്ര കേരളയുമായി സഹകരിച്ച് കാഴ്ച പരിമിതിയുള്ള സ്‌കൂൾ കുട്ടികൾക്ക് സൗജന്യമായി 1800 ഓളം കണ്ണടകൾ വിതരണം ചെയ്യും. ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളിൽ വിതരണ ഉദ്ഘാടനം ഇടപ്പള്ളി യു.ആർ.സിയിൽ ലയൺസ് ക്ലബ്ബ് ഡിസ്ട്രിക് ഗവർണർ ആർ.ജി. ബാലസുബ്രമണ്യം നിർവഹിച്ചു. ഡോ. ഓസ്റ്റിൻ പയസ് അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ കെ.ബി. ഷൈൻകുമാർ, അർബൻ റിസോഴ്‌സ് സെന്റർ മേധാവി എസ്. ശ്രീകുമാർ, ബ്ലോക്ക് റിസോഴ്‌സ് സെന്റർ മേധാവി ഉഷ മാന്നാട്ട് എന്നിവർ സംസാരിച്ചു.