മൂവാറ്റുപുഴ: മികച്ച എഡിറ്റർക്കുള്ള സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര അവാർഡ് ലഭിച്ച കിരൺ ദാസിനെ മൂവാറ്റുപുഴ ഫിലിം സൊസൈറ്റി വസതിയിൽ എത്തി ആദരിച്ചു.മൂവാറ്റുപുഴ ഫിലിം സൊസൈറ്റി പ്രസിഡന്റ് യു.ആർ.ബാബു കിരൺദാസിന് മെമെന്റോ സമ്മാനിച്ചു. ഫിലിം സൊസൈറ്റി ഭാരവാഹികളായ വി.എം.പീറ്റർ, പി.എ. സമീർ, ബാലൻ, കെ.ആർ. സുകുമാരൻ, അഡ്വ. ബി.അനിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
'ഇഷ്‌ക്' എന്ന സിനിമയുടെ എഡിറ്റിംഗിൽ പ്രകടമാക്കിയ മികവിനാണ് അമ്പതാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയ ജൂറി കിരൺ ദാസിനെ മികച്ച എഡിറ്ററായി തിരഞ്ഞെടുത്തത്.