കോതമംഗലം: കോട്ടപ്പടി വടക്കുംഭാഗം ലിസി റബ്ബേഴ്സ് കമ്പനിയിൽ നിന്നും പുറത്ത് വരുന്ന വായു, ജലമലിനീകരണത്തിനെതിരെ പുല്ലുവഴിച്ചാൽ, വടക്കുംഭാഗം റസിഡൻസ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ കോട്ടപ്പടി പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. കമ്പനിയിൽ നിന്നും ഒഴുക്കി വിടുന്ന മലിനജലം തൊട്ടടുത്ത പ്ലാച്ചേരി തോട്ടിലേക്കാണ് ഒഴുകി എത്തുന്നത് നൂറുകണക്കിന് ആളുകൾ ഈ തോട്ടിലാണ് കുളിക്കുന്നത് ഈ വെള്ളത്തിൽ കുളിക്കുന്നവർക്ക് ദേഹാസ്വസ്ഥ്യവും ചെറിച്ചിലും അനുഭവപ്പെടുന്നുണ്ട്. തോടിന് സമീപത്തെ കിണറുകളിലെെ കുടിവെള്ളവും മലിനമാകുന്നുണ്ട്. മാത്രമല്ല വായുവിലൂടെ വരുന്ന ദുർഗന്ധം മൂലം കുട്ടികൾക്കും വൃദ്ധർക്കും ശ്വാസം മുട്ട് അനുഭവപ്പെടുന്നതായും നാട്ടുകാർ ആരോപിക്കുന്നു. തോട്ടിലും സമീപ പ്രരദേശത്തെ പാടത്തും ഉള്ള മത്സ്യങ്ങൾ ചത്തുപൊങ്ങുന്നുണ്ട്. നിരവധി തവണ പരാതികളുമായി അധികൃതരെ സമീപിച്ചിട്ടും യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന കോട്ടപ്പടി പഞ്ചായത്തിലെ പുല്ലുവഴിച്ചാൽ കുടിവെള്ള പദ്ധതി ഈ തോടിന് സമീപമാണ് നിർമ്മാണം ആരംഭിക്കാൻ പോകുന്നത്. പ്രതിഷേധ സമരം പരിസ്ഥിതി പ്രവർത്തകൻ ജോൺ പെരുവന്താനം ഉദ്ഘാടനം ചെയ്തു.വി.ഡി.മോഹനൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സി വൈ മത്തായി, കെ.ജി.ഭൂതിഭൂഷൻ നായർ, എം.ബി ഷെല്ലി ,ബേസിൽ ബേബി, എം.എസ് ശിവൻകുട്ടി ,എൻ.ടി.ബേബി, ഷൈൻ കെ കുര്യാക്കോസ്, തുടങ്ങിയവർ സംസാരിച്ചു.