തൃപ്പൂണിത്തുറ: സംഗീത നാടക അക്കാഡമി അവാർഡു നേടിയ ജോൺ ഫെർണാണ്ടസ് എം.എൽ.എ, സഹീർ അലി എന്നിവരെ പുരോഗമന കലാസാഹിത്യസംഘം, പൂത്തോട്ട ശ്രീനാരായണ ഗ്രന്ഥശാല എന്നിവയുടെ ആദിമുഖ്യത്തിൽ അനുമോദിച്ചു. ഗ്രന്ഥശാലയിൽ നടന്ന പരിപാടി ജില്ലാ സെക്രട്ടറി ജോഷി ഡോൺ ഉദ്ഘാടനം ചെയ്തു. ടി.സി. ഷിബു അദ്ധ്യക്ഷനായിരുന്നു. സാഹിത്യമത്സര വിജയികൾക്ക് ജോൺ ഫെർണാണ്ടസ് എം.എൽ.എ സമ്മാനങ്ങൾ നൽകി. എ.കെ. ദാസ്, വി.ആർ. മനോജ്, കെ.ആർ. ബൈജു എന്നിവർ സംസാരിച്ചു.