vyapari
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഹ്വാനപ്രകാരം വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നടന്ന നില്പ് സമരം മേഖല പ്രസിഡന്റ് ജോജി പീറ്റർ ഉത്ഘാടനം ചെയ്യുന്നു

അങ്കമാലി:വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കച്ചവടക്കാർ നില്പ് സമരം നടത്തി. വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം അങ്കമാലി പോസ്റ്റ് ഓഫീസിന് മുമ്പിൽ നടത്തിയ നില്പ് സമരം മേഖല പ്രസിഡന്റ് ജോജി പീറ്റർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എൻ.വി. പോളച്ചൻ അദ്ധ്യക്ഷത വഹിച്ചു. മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 21 യൂണിറ്റുകളിലായി അറുപതോളം കേന്ദ്രങ്ങളിൽ സമരം നടന്നു. അസോസിയേഷൻ ഭാരവാഹികളായ ഡാന്റി ജോസ്, തോമാസ് കുര്യാക്കോസ്, പി.ഒ. ആന്റോ , സി.ഡി. ചെറിയാൻ എന്നിവർ സംസാരിച്ചു.