വൈപ്പിൻ: വാറ്റ് നിയമത്തിന്റെ പേരിൽ നോട്ടീസ് നൽകുന്നത് നിർത്തലാക്കുക, വഴിയോര കച്ചവടങ്ങൾ തടയുക, പുതുക്കിയ വാടക നിയന്ത്രണ നടപടികൾ അവസാനിപ്പിക്കുക, കടയടപ്പ് സമയം സംസ്ഥാനത്ത് ഉടനീളം ഏകീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആഹ്വാനപ്രകാരം വൈപ്പിൻകരയിൽ വ്യാപാരികൾ ധർണ നടത്തി. എന്നാൽ വൈപ്പിൻ കരയിലെ പ്രബല വ്യാപാരിസംഘടനയായ ചെറായി മർച്ചന്റ്‌സ് അസോസിയേഷൻ സമരത്തിൽ പങ്കെടുത്തില്ല.വൈപ്പിൻ, എളങ്കുന്നപ്പുഴ യൂണിറ്റുകളുടെ ധർണ എളങ്കുന്നപ്പുഴ പഞ്ചായത്ത് ഓഫീസ് മുന്നിൽ വൈപ്പിൻ യൂണിറ്റ് പ്രസിഡന്റ് കെ.എസ്. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. കെ.പി. സനിൽ, എസ്.കെ. ഗലീലിയോ, എം.ആർ. ജോഷി, സി.എക്‌സ്. ജോസി തുടങ്ങിയവർ സംസാരിച്ചു.ഞാറക്കൽ യൂണിറ്റിന്റെ സമരം ഞാറക്കൽ കെ.എസ്.ഇ.ബി. ഓഫീസിനു മുന്നിൽ സമിതി സംസ്ഥാന കൗൺസിൽ അംഗം പോൾ.ജെ.മാമ്പിള്ളി ഉദ്ഘാടനം ചെയ്തു. പി.ടി.പോൾ, കെ.ഏ. രഘുനാഥ്, മാത്യു എബ്രഹാം, സണ്ണി കുരുവിള തുടങ്ങിയവർ സംസാരിച്ചു.