പള്ളുരുത്തി: സംവരണ അട്ടിമറിക്കെതിരെ ഡോ.പല്പുവിന്റെ ജന്മദിനത്തിൽ എസ്.എൻ.ഡി.പി യോഗം കൊച്ചി യൂണിയന്റെ നേതൃത്വത്തിൽ സാമുദായിക സംരക്ഷണ പ്രതിജ്ഞയെടുത്തു. സെക്രട്ടറി എം.എസ്. സാബു പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. പ്രസിഡന്റ് എ. കെ.സന്തോഷ് ഉദ്ഘാടനം ചെയ്തു. ഇ.കെ. മുരളീധരൻ, സി.കെ. ടെൽഫി, സി.പി. കിഷോർ, പി.എസ്. സൗഹാർദ്ദൻ, ഷൈൻ കൂട്ടുങ്കൽ, അരുൺഅംബു കാക്കത്തറ, സീനാ സത്യശീലൻ, രാധാമണി സുരേഷ്, അർജുൻഅര മുറി, ഗൗതംറോഷൻ തുടങ്ങിയവർ സംബന്ധിച്ചു.