അങ്കമാലി: എസ്.എൻ.ഡി.പി യോഗത്തിന്റെ ആഹ്വാന പ്രകാരം അങ്കമാലി എസ്.എൻ.ഡി.പി ശാഖയുടെ നേതൃത്വത്തിൽ ഡോ.പല്പുവിന്റെ ജന്മദിനം ആഷോഷിച്ചു.ഇതോടെ ഈഴവ മെമ്മോറിയൽ ശതോത്തര രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി .നിലവിൽ തുടർന്ന് വരുന്ന സാമുദായിക സംവരണത്തെ അട്ടിമറിക്കാനായി ഏർപ്പെടുത്താൻ ശ്രമിക്കുന്ന മുന്നോക്ക സംവരണം ജനസംഖ്യാനുപാതിക സാമുദായിക സംവരണത്തിനേൽക്കുന്ന കടുത്ത പ്രഹരമാണെന്നും യോഗം വിലയിരുത്തി.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന ചടങ്ങിൽ സാമുദായിക സംവരണ സംരക്ഷണ പ്രതിജ്ഞയും എടുത്തു .ശാഖാ പ്രസിഡന്റ് എം.കെ.പുരുഷോത്തമൻ സെക്രട്ടറി കെ.കെ.വിജയൻ എന്നിവർ നേതൃത്വം നൽകി.